മാരിവിൽ പൂങ്കുയിലേ മണിവാൽ പൂങ്കുയിലേ
മനംനൊന്തു പാടുമീ മലർക്കിളിച്ചുണ്ടിലെ
പരിഭവം കേൾക്കാതെ പറന്നേ പോകയോ
ആരുംകാണാ കന്നിക്കൊമ്പത്താടാൻ വായോ
തമ്മിൽ കൊഞ്ചിച്ചാടാൻ വായോ ഇതു വഴിയേ
(മാരിവിൽ..)
കറുകപ്പൂപ്പാടത്തെ കാറ്റിൻ തണുതണലിൽ
ഒരു പൂവാലിപ്പയ്യോ ഇണയെത്തിരയുന്നു
ഇളമാവിൻ കൊമ്പത്തെ കൂട്ടിൽ കുനു കൂട്ടിൽ
ഇരു കുറുവാലൻ കിളികൾ തമ്മിൽ കുറുകുന്നു
ഇടനെഞ്ചിൽക്കതിരാടും കൊതിയോടെ
ഇനിയും നിന്നരികിൽ ഞാൻ നിൽക്കുമ്പോൾ
അകന്നേ പോകയോ
ആരും മുത്താമുത്തം നൽകി പുൽകാൻ വായോ
മാറിൽ ചേർക്കാൻ നീയും വായോ ഇതുവഴിയേ..
(മാരിവിൽ..)
തുള്ളുമൊരു കാൽത്തള കെട്ടി തനിയേ മൂളി
തേനരുവി തെന്നിപ്പായും കടലിൽ ചേരാൻ
ദൂരെയൊരു തോണിപ്പാട്ടിൻ കുളിരായാരോ
നോവുമൊരു നാടൻ പെണ്ണിൻ മിഴിനീർ മായ്ക്കും
ഉള്ളിലൊരു വേനൽത്തീനാളം
പൊള്ളിവരുമെന്നെ കാണാതെ
മറഞ്ഞേ പോകയോ
പീലിക്കൊമ്പത്തൂഞ്ഞാലാടാൻ നീയും വായോ
നീലത്തുമ്പീ നീയും വായോ ഇതുവഴിയെ..
(മാരിവിൽ..)