കാട്ടുമാക്കാന് കേശുവിനു കൂട്ടിരിക്കും പെണ്ണൊരുത്തി
കാക്കരത്തിപ്പൂമരയ്ക്കാത്തി
എന്താ പറയണേ ഒന്നൂടി ഒന്നു പറയെടാമോനെ
അയ്യോ അമ്മേ
കാട്ടുമാക്കാന് കേശുവിനു കൂട്ടിരിക്കും പെണ്ണൊരുത്തി
കാക്കരത്തിപ്പൂമരയ്ക്കാത്തി
ഓഹോഹോ അതു ശരി അമ്പടീ
പണ്ടു പണ്ട് നുമ്മ രണ്ടും കണ്ടു കണ്ടു മോഹിച്ചൊരു
ചെമ്പരത്തിപ്പൂമരയ്ക്കാത്തി
കാട്ടുമാക്കാന് കേശുവിനു കൂട്ടിരിക്കും പെണ്ണൊരുത്തി
കാക്കരത്തിപ്പൂമരയ്ക്കാത്തി
കള്ളു ചെന്നാലുള്ളിനുള്ളിലു നുരയിടുന്നോള്
അവൾ കൂരിരുട്ടിലെ രാത്തുരുത്തിലു കുളിരിടുന്നോള്
കരക്കാരുടെ കരളിനുള്ളിലെ കയത്തിൽ മുങ്ങി കണ്ണു കൊണ്ട് കക്ക വാരി കളി കളിച്ചോള്
കാട്ടുമാക്കാൻ..ഹേയ്
കാട്ടുമാക്കാന് കേശുവിനു കൂട്ടിരിക്കും പെണ്ണൊരുത്തി
കാക്കരത്തിപ്പൂമരയ്ക്കാത്തി
ബബബബ അയ്യോ ഈ കോഴികളെ ഒന്നു കൂട്ടി കേറ്റാൻ പറഞ്ഞിട്ട് ആരും കേട്ടില്ലേ
ഇവനെവിടെ പോയി കിടക്കുവാ
ഈ കുറ്റാക്കുട്ടിരുട്ടത്ത് ഞനേവിടെപ്പോയി തപ്പാനാ
ബ ബ ബ ശ്യോ ഈ കോഴി !!
രാച്ചേരിലു ചേക്കേറണ പെൺ കുളക്കോഴി
അവൻ വെറുതേ വര വരവേൽക്കണ വാഴക്കദളി (2)
ഒന്നാം കുന്നുമ്മേലോരടിക്കുന്നുമ്മേൽ അമ്മാനം കീളി അമ്മിണിപ്പൈങ്കിളി
കണ്ടാ കണ്ടോടം കൊണ്ടു മയക്കണ ചിങ്കാരക്കൊടി ചിത്തിരപ്പെൺകൊടി
മാറേൽ മിന്നണ മായക്കരിക്കുണ്ടേ
ചുണ്ടേ ചെന്തൊണ്ടി ച്ചോലപ്പഴമുണ്ട്
ഓടക്കാറൊളി പൂമുടിച്ചേലൊണ്ട്
കോളാമ്പിപ്പൂ ഉള്ളിൽ കിടപ്പുണ്ട്
ഉം..ഉം.ഉം.. ഉവ്വേ
കാട്ടുമാക്കാന് കേശുവിനു കൂട്ടിരിക്കും പെണ്ണൊരുത്തി
കാക്കരത്തിപ്പൂമരയ്ക്കാത്തി
അപ്പുണ്ണീ ടാ മോനെ ആ പൈയ്യിനിത്തിരി വൈക്കോലിട്ടു കൊടുക്കെടാ മക്കളേ
രാക്കോതയിലെരിയാത്തിരി എരിയും നേരം
മരമാക്കാൻ മരനീരിലു നീന്തും നേരം (2)
ആരാൻ പെണ്ണിനു അരിമുണ്ടൻപ്പെണ്ണിനെ
വെറുതേ മോഹിച്ചു വെള്ളം ദാഹിച്ച്
പാരാപാതിര നേരം നുമ്മളു വേലിയും ചാടി കടന്നേ പോയ്
പെണ്ണിൻ പൊക്കണം കെട്ടിലിട്ടപ്പോ
മണ്ടൻ കേശുമ്മാൻ ഇണ്ടാണ്ടം ചാടിച്ച്
കണ്ടം പൂട്ടണ കുണ്ടാണ്ടം കൊണ്ട്
ഹൊഹൊഹൊഹോ തണ്ടും തണ്ടെല്ലൊടിച്ചേ വിട്ടല്ലോ
കാട്ടുമാക്കാൻ...
(കാട്ടുമാക്കാന് കേശുവിനു ..)