♪ ♫
ദേവ സംഗീതം നീ അല്ലേ ദേവി വരൂ വരൂ
♪ ♫ ♪ ♫ ♪ ♫ ♪ ♫
തേങ്ങും ഈ കാറ്റ് നീ അല്ലേ - തഴുകാന്‍ ഞാന്‍ ആരോ
ദേവ സംഗീതം നീ അല്ലേ - നുകരാന്‍ ഞാന്‍ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള് തീരുമോ ദാഹം ഈ മണ്ണില്‍
നിന് ഓര്‍മ്മയില്‍ ഞാന്‍ ഏകന്‍ ആയ് (൨)
// തേങ്ങും ഈ കാറ്റ് നീ .. .. //
♪ ♫ ♪ ♫ ♪ ♫ ♪ ♫
ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരും ഈ മിഴിനീരില്‍ എന്‍ പ്രാണവിരഹവും അലിയുന്നു
എവടെ നിന് മധുര ശീലുകള്‍ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാന്‍ ഇല്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങും ഈ കാറ്റ് നീ അല്ലേ - തഴുകാന്‍ ഞാന്‍ ആരോ
♪ ♫ ♪ ♫ ♪ ♫ ♪ ♫
ശ്രുതിയിടും കുളിരായി നിന് ഓര്‍മ്മ എന്നില്‍ നിറയുമ്പോള്‍
ജനനം എന്ന കഥ തീര്‍ക്കാന്‍ തടവിലായത് എന്തേ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തേ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ
♪ ♫ ♪
തേങ്ങും ഈ കാറ്റ് നീ അല്ലേ തഴുകാന്‍ ഞാന്‍ ആരോ
ദേവ സംഗീതം നീ അല്ലേ നുകരാന്‍ ഞാന്‍ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള് തീരുമോ ദാഹം ഈ മണ്ണില്‍
നിന് ഓര്‍മ്മയില്‍ ഞാന്‍ ഏകന്‍ ആയ് (൨)
തേങ്ങും ഈ കാറ്റ് നീ അല്ലേ തഴുകാന്‍ ഞാന്‍ ആരോ
ദേവ സംഗീതം നീ അല്ലേ നുകരാന്‍ ഞാന്‍ ആരോ