ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി
ഇനിയെന്നു കാണുമോമലേ വിടര്‍ന്ന നിന് മുഖം
പറയാതെ പോയതെന്തേ
പിടയുമെന്നെ ഒന്നു കാണാന്‍ ഇനി വരില്ലേ
ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി
വളരുമ്പോഴും വിടരുമ്പോഴും
കണികണ്ടു ഞാന്‍ ഒരു ജീവിതം
ഇന്നെന്നിലേ മഴവില്ലുകള്‍
ജലരേഖയായു് മായുന്നുവോ
എങ്ങാണു നീ എന്നോമലേ
ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി
മോഹങ്ങളും സങ്കല്‍പ്പവും
വെറുമോര്മ്മയായു് മരുവുമ്പോഴും
കിളിപോയോരീ പൂഞ്ചില്ലയില്‍
ഒരു കാവലായു് കഴിയുന്നു ഞാന്‍
എന്നോമലേ എങ്ങാണു നീ
(ഒരു രാവു് കൊണ്ടു് )