ആ...
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
താനേ വന്നെന് മാറില്‍ ചായും ചന്തം പോലെന്‍
ഗാനം തേടും രാഗം വാനം പുല്കും താരം
നീ കരിമിഴികളില്‍ നിറമുകിലുകള്‍ വരമരുളിയ തരളതയായു്
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
പ്രാണലില്‍ ചീലികള്‍ മൂടുമ്പോള്‍ - നിന്
പാല്‍ചന്ദ്രലേഖ ഞാന്‍ കണ്ടു
രാക്കുയില്‍ പഞ്ചമം പെയ്യുമ്പോള്‍ - നിന്
സീര്‍ക്കാരമിന്നു ഞാന്‍ കേട്ടു
ഏതു കടല്‍ നിന് മിഴിയില്‍
ഏതു പവിഴം ചൊടിയില്‍
മറക്കാം നമുക്കീ മയക്കം
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...
തൂമഞ്ഞു പാളികള്‍ വീഴുമ്പോള്‍ - നിന്
പാര്‍വ്വണ കുംഭങ്ങള്‍ കണ്ടു
പൂക്കളം മാറത്തു മായുമ്പോള്‍ - ഞാന്‍
പൂവിന്റെ മര്മ്മരം കേട്ടു
ഏതു മധുരം മൊഴിയില്‍
ഏതു മുകില്‍ നിന് മുടിയില്‍
ഉറങ്ങാം നമുക്കീ മനസ്സില്‍
(നാണം ചൂടും )
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...