രാജയോഗം സ്വന്തമായ്
ഇനി രാവുറങ്ങാം ചന്തമായ്
രാശിനാഥന് മഞ്ചലേറുന്നു....
കന്നിമണ്ണിന്‍ മാറിലും
നറുമഞ്ഞു വീഴും പൂവിലും
പൊന്‍വെളിച്ചം മിന്നു ചാര്‍ത്തുന്നു....
നീ കാണും സങ്കല്പതീരങ്ങള്‍
സന്ദേശകാവ്യങ്ങളായ്...
രാജയോഗം സ്വന്തമായ്
ഇനി രാവുറങ്ങാം ചന്തമായ്
രാശിനാഥന് മഞ്ചലേറുന്നു....
ആരാമഹംസം തേങ്ങുന്നുവോ
ആശാമുഖം മായുന്നുവോ...
(ആരാമഹംസം...)
ഇരുള് പടരുന്നൊരു വേദനയില്‍...
ഈ മൊഴികള്‍ നിന് സാന്ത്വനമായ്...
(ഇരുള് പടരുന്നൊരു ...)
രാജയോഗം സ്വന്തമായ്
ഇനി രാവുറങ്ങാം ചന്തമായ്
രാശിനാഥന് മഞ്ചലേറുന്നു....
രാഗേന്ദു ദീപം താഴുന്നുവോ ...
രാപ്പാടികള്‍ കേഴുന്നുവോ...
(രാഗേന്ദു ദീപം...)
തിരയൊഴിയാത്തൊരു സാഗരമേ...
തീരമിതാ നിൻ കാവലിനായ്...
തിരയൊഴിയാത്തൊരു സാഗരമേ...
തീരമിതാ നിൻ കാവലിനായ്...
(രാജയോഗം സ്വന്തമായ്...)