മരതക രാവിന് കരയില്‍, മഞ്ജു വസന്തം പോലെ
പീലി വിടര്‍ത്തുകയാണെന്‍, കാവ്യ നിലാവിന് ലോകം
എന്റെ കിനാവിന് അഴകില്‍ ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്
മരതക രാവിന് കരയില്‍ മഞ്ജു വസന്തം പോലെ
മേലാപ്പുകള്‍ വര്‍ണ്ണ മഴവില്ലുകള്‍
നീരാളമായ് സ്വര്‍ണ മുകില്‍മാലകള്‍
സിന്ദൂര മഞ്ചാടികള്‍ കൈക്കുമ്പിളില്‍ വാരി തൂവും, നാടോടി ഞാന്‍ (മേലാപ്പുകള്‍...)
ഒന്നേന്തി നിന്നാല്‍ തൊടാം ആകാശ ഗോപുരം ഈ കൈകളാല്‍ (2)
വാതില്ക്കലെത്തുന്നു ശ്രീരാഗചന്ദ്രിക (ഓ.. ഓ..)
മരതക രാവിന് കരയില്‍ മഞ്ജു വസന്തം പോലെ
ഉയരുകയാണൊരു വീട് അതിരുകളില്ലാത്ത വീട്
മുറ്റങ്ങളില്‍ മുത്തു പൊഴിയും സ്വരം
പൂങ്കാവിലോ രാഗ വെണ്‍ചാമരം
ഏകാന്ത തീരങ്ങളില്‍ സ്നേഹോദയം കാണാന്‍ വരും, സഞ്ചാരി ഞാന്‍ (മുറ്റങ്ങളില്‍ ...)
ശ്രുംഗാര യാമം പൂക്കും അഭിരാമ രാത്രി തന് ആരാധകന് (2)
ഇന്നെന്റെ മണ്‍വീട്ടില്‍ ഉല്ലാസ ഗീതങ്ങള്‍ (ഓ.. ഓ...)
മരതക രാവിന് കരയില്‍, മഞ്ജു വസന്തം പോലെ
പീലി വിടര്‍ത്തുകയാണെന്‍, കാവ്യ നിലാവിന് ലോകം
എന്റെ കിനാവിന് അഴകില്‍ ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്
മരതക രാവിന് കരയില്‍ മഞ്ജു വസന്തം പോലെ
ഉയരുകയാണൊരു വീട് അതിരുകളില്ലാത്ത വീട് ......