പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന് വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം
// പൊന്നേ പൊന്നമ്പിളി..........//
മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരില്‍ കതിര്മഴയായി പെയ്തുണരുമ്പോള്‍ തേന്മൊഴിയഴക്
കണ്ണീര്‍ത്തുമ്പി നിന്റെ പവിഴച്ചുണ്ടില്‍
പനിനീര്പ്പൂവിതഴായ് മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക്
മിന്നാമിനി നിനക്കായിരം കൂട്
കൂട്ടിനുറങ്ങാന്‍ തൂവെണ്ണിലവ്
പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന് വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
// പൊന്നേ പൊന്നമ്പിളി..........//
ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിന് കൂടരികേ
കണിയാന്‍കാക്ക കളിക്കീര്‍ത്തനം പാടി
കടിഞ്ഞൂല്‍ കണ്മണിയുടെ കല്യാണം ചൊല്ലും നിന് കാതുകളില്‍
വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങള്‍ക്കുള്ളതല്ലേ
// പൊന്നേ പൊന്നമ്പിളി..........//