Title (Indic)ഇന്നലെ രാത്രിയില്‍ WorkPriye Ninakkaayi Year2000 LanguageMalayalam Credits Role Artist Music Pyari Performer KJ Yesudas Writer Kaithapram LyricsMalayalamഇന്നലെ രാത്രിയിൽ ഒരു കുയില്‍പ്പാട്ടുമായ് വന്നു നീ പൊന്നശോകപ്പൂങ്കാവിൽ ആത്മഹർഷങ്ങളേ ആനന്ദഭൈരവിയിൽ ആലപിക്കും മധുമാസരാവിൽ (ഇന്നലെ രാത്രിയിൽ.....) എത്രയോ സ്വപ്നങ്ങൾ ഹേമയാമങ്ങളിൽ ഹൃത്തടം ചുംബിച്ച കഥകളുമായ് (2) യാത്രികർ വഴി മറന്നെത്തുമീ എകാന്ത സത്രത്തിലെ ചുവർ ചിത്രമോ ഞാൻ (2) (ഇന്നലെ രാത്രിയിൽ.....) ആയിരം കാതങ്ങൾക്കപ്പുറമപ്പുറം മായികമോഹങ്ങൾ കണിയൊരുക്കീ (2) മാനസവീണയിൽ രാഗമധുരമാം പ്രേമസംഗീതം വീണ്ടുമൊഴുകുകയായ് (ഇന്നലെ രാത്രിയിൽ.....) Englishinnalĕ rātriyil ŏru kuyilppāṭṭumāy vannu nī pŏnnaśogappūṅgāvil ātmaharṣaṅṅaḽe ānandabhairaviyil ālabikkuṁ madhumāsarāvil (innalĕ rātriyil.....) ĕtrayo svapnaṅṅaḽ hemayāmaṅṅaḽil hṛttaḍaṁ suṁbicca kathagaḽumāy (2) yātrigar vaḻi maṟannĕttumī ĕgānda satrattilĕ suvar sitramo ñān (2) (innalĕ rātriyil.....) āyiraṁ kādaṅṅaḽkkappuṟamappuṟaṁ māyigamohaṅṅaḽ kaṇiyŏrukkī (2) mānasavīṇayil rāgamadhuramāṁ premasaṁgīdaṁ vīṇḍumŏḻugugayāy (innalĕ rātriyil.....)