പാടുന്നു വിഷുപക്ഷികള്‍ മെല്ലെ
മേട സംക്രമ സന്ധ്യയില്‍...
ഒന്ന് പൂക്കാന്‍ മറന്നേ പോയൊരു
കൊന്ന തന് കുളിര് ചില്ലമേല്‍
(പാടുന്നു വിഷുപക്ഷികള്‍ മെല്ലെ..)
കാറ്റു തൊട്ടു വിളിച്ചു മെല്ലെ നിന്
കാതിലോരോന്നു ചൊല്ലവേ (2)
കേട്ടുവോ നിന്റെ ബാല്യകാലത്തിന്
കാല് ചിലമ്പിലെ മര്‍മരം
മാവ് പൂത്ത തൊടികളും
മുറ്റത്താദ്യം പൂവിട്ട മുല്ലയും (2)
ആറ്റു തീരത്തിലഞ്ഞി കാവിലെ
ആര്‍ദ്രമാം ശംഖു നാദവും (2)
ആര്‍ദ്രമാം ശംഖു നാദവും
നന്മ തോറ്റുവാനെത്തും പാണന്റെ
നന്തുണി പാട്ടിന് ഈണവും (2)
ഒറ്റ താമര മാത്രം പൂവിടും
പുണ്യ കാല പുലരിയും
പുണ്യ കാല പുലരിയും
രാത്രിയില്‍ മുളം കാട്ടില്‍ നിന്നാരോ
മൂളും ഹിന്ദോള രാഗവും (2)
സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്വന്
സത്യത്തില്‍ മുന്നില്‍ നില്‍പ്പതും (2)
ഏതോ ലജ്ജയാല്‍ നീ മുഖം തുടുത്താകെ
വാടി തളര്‍ന്നതും (2)
ഓര്‍മ്മകള്‍ മഞ്ഞു പാളികള്‍ മാറ്റി
ഇന്നും നിന്നെ വിളിക്കവേ (2)
സ്നേഹ സാന്ദ്രമായ് പൂക്കുന്നു നീയേ
പാഴ്തോടിയിലെ കൊന്ന പോല്‍.. (2)
പാഴ്തോടിയിലെ കൊന്ന പോല്‍..
കണിക്കൊന്ന പോല്‍..
കാണാ കൊന്ന പോല്‍...