സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
തിങ്കളും പൊന്‍താരകളും താനേ പൂക്കും യാമം
മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ
മൗനം മറന്നു വരൂ.....
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം....
മിഴികളില്‍ എനിക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്മുകില്
തരളമായു് തളര്ന്നുറങ്ങാന് തളിരണിഞ്ഞു ചില്ലകള്‍
ഏതോ രാക്കുയിലിന്‍ പാട്ടിന് ശ്രുതിമഴയില്
നാം പൂന്തേന്‍ തുമ്പികളായു്.........
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം
പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്‍വെയില്‍
അരിയൊരെന്‍ വിരലിലിടാന് പ്രണയസൂര്യമോതിരം
മേലേ മാരിവില്ലിന് കാണാക്കസവണിയാന്
നീ.... കൂടെപ്പോരുകില്ലേ.....
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം
മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ
മൗനം മറന്നു വരൂ.........
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം