പകല്‍പ്പൂവേ പൊഴിയാതേ
ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര് മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം
സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം
സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം
നേദിച്ചും പൂജിച്ചും നേടാം
സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം
പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ
നീ മേളം കരളോളം കുളിര് താളം ചേര്‍ന്നു
നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം
പകല്‍പ്പൂവേ പൊഴിയാതേ
ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണേ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
ഓ............
സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നേടി
സ്വന്തത്തിന് സൗന്ദര്യതീരത്തിനുമകലേ
ആരോ.... ആയോ....
മോഹങ്ങള്‍ മോഹിച്ചതാകേ
മന്ദസ്മിതത്തിന്റെ ചന്തം വെടിഞ്ഞങ്ങു
പോയോ..... പോയോ.....
ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ
ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ
ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ്
പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര് മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം