You are here

Maayaa sandhye

Title (Indic)
മായാ സന്ധ്യേ
Work
Year
Language
Credits
Role Artist
Music Mohan Sithara
Performer Jyotsna
KJ Yesudas
Writer Kaithapram

Lyrics

Malayalam

മായാ സന്ധ്യേ പോയ്‌ വരാം
രജനീഗന്ധീ പോയ്‌ വരാം
ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍
വെറുതെ അലയാം
ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍
ഇല പൊഴിയുന്ന വിരഹവുമായ്
ഓഹോ ...
(മായാ സന്ധ്യേ)

ശ്രുതി ചേര്‍ത്തീ കരള്‍ തുടിതാഴ്ത്തി പാടൂ
തളിരാണ്‍കിളീ യാത്രാ മൊഴിമംഗളം
ഈ പൂക്കളും കിനാക്കളും മായാതിരുന്നുവെങ്കില്‍
ഈ വര്‍ണ്ണവും സുഗന്ധവും മറയാതിരുന്നുവെങ്കില്‍
ഓ...ഓ...ഓ... (മായാ സന്ധ്യേ )

മിഴിതോര്‍ന്ന പകല്‍ മഴതോര്‍ന്ന പൊന്മുകിലും
ചിത്രങ്ങളാല്‍ നില്‍പ്പൂ സായന്തനം
ദേശാടനം കഴിഞ്ഞ പക്ഷികള്‍ കുടഞ്ഞ തൂവലില്‍
സുസ്നേഹ സംഗമങ്ങളില്‍
കൈകോര്‍ത്തു മെല്ലെ ആടുവാന്‍
ഓ...ഓ...ഓ... (മായാ സന്ധ്യേ )

ചക്കരകുടം എത്തി നോക്കിയ
ചിക്കരക്കും താളം തട്ടാം
അക്കരയ്ക്കു വട്ടമിട്ടൊരു ചന്തലിക്കും
മേളം കൂട്ടാം
വേലി വട്ടമരംകിട്ടി കൂട്ടുവട്ടമരംകിട്ടീ
തക്കിട തകതിമി തിത്തിത്തൈ
നമ്മളൊന്നായ്‌ ചേരുമ്പോള്‍
ഒരു സന്തോഷം ഒരു സംഗീതം
തുടി കൊട്ടി ഒരു പദമൊട്ടിപ്പോയ്
നിറയുന്നു കടലിളകുന്നു
ചിരി പടരുന്നു കഥ തുടരുന്നു
കളി വിളയുന്നു മനമുണരുന്നു
പദമകലുന്നു വിടപറയുന്നു
വിധി കേള്‍ക്കും കാണും നേരത്തിങ്ങനെ
പറയാം നമുക്ക് പാടാം നമുക്ക്
തകതക തക തിമി തക തിമി
തക തിമി തക തിമി .........

English

māyā sandhye poy‌ varāṁ
rajanīgandhī poy‌ varāṁ
ŏru nūṟormmagaḽ tuḻayuṁ toṇiyil
vĕṟudĕ alayāṁ
ŏru praṇayattin taṇal marattil
ila pŏḻiyunna virahavumāy
oho ...
(māyā sandhye)

śrudi serttī karaḽ tuḍidāḻtti pāḍū
taḽirāṇgiḽī yātrā mŏḻimaṁgaḽaṁ
ī pūkkaḽuṁ kinākkaḽuṁ māyādirunnuvĕṅgil
ī varṇṇavuṁ sugandhavuṁ maṟayādirunnuvĕṅgil
o...o...o... (māyā sandhye )

miḻidornna pagal maḻadornna pŏnmugiluṁ
sitraṅṅaḽāl nilppū sāyandanaṁ
deśāḍanaṁ kaḻiñña pakṣigaḽ kuḍañña tūvalil
susneha saṁgamaṅṅaḽil
kaigorttu mĕllĕ āḍuvān
o...o...o... (māyā sandhye )

sakkaraguḍaṁ ĕtti nokkiya
sikkarakkuṁ tāḽaṁ taṭṭāṁ
akkaraykku vaṭṭamiṭṭŏru sandalikkuṁ
meḽaṁ kūṭṭāṁ
veli vaṭṭamaraṁkiṭṭi kūṭṭuvaṭṭamaraṁkiṭṭī
takkiḍa tagadimi tittittai
nammaḽŏnnāy‌ serumboḽ
ŏru sandoṣaṁ ŏru saṁgīdaṁ
tuḍi kŏṭṭi ŏru padamŏṭṭippoy
niṟayunnu kaḍaliḽagunnu
siri paḍarunnu katha tuḍarunnu
kaḽi viḽayunnu manamuṇarunnu
padamagalunnu viḍabaṟayunnu
vidhi keḽkkuṁ kāṇuṁ nerattiṅṅanĕ
paṟayāṁ namukk pāḍāṁ namukk
tagadaga taga timi taga timi
taga timi taga timi .........

Lyrics search