ആയീ യായീ യായി യി യായീ..യായീ യായീ യോ.... (3)
കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ
ഏയ് കള്ളക്കുറുമ്പീ.......
കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ...നീ കൊഞ്ചാതെ കൊഞ്ച്
വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ ഹോയ് തുള്ളുന്നു നെഞ്ചു്....
ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോരു്
മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലേ വരുമവന്‍
ആയീ യായീ യായി യി യായീ..യായീ യായീ യോ...
കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ....ഇനി മിണ്ടാതെ നില്ല്
വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്
ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോരു്
മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍
ഓമനത്തിങ്കളേ...പൂമഴപ്പൈതലേ....
ഓരോ വാക്കില്‍ തേനായ് നീ... ഹോ.....
ഇത്തിരിക്കുഞ്ഞിയായ് നീ ഇരുന്നാടുമോ
മുത്തേ സ്നേഹപ്പൊന്നൂഞ്ഞാലില്
മധുമാസ രാവേ...മണിത്തെന്നലേ
മനസ്സിന്റെ പൂക്കള്‍ വിടര്‍ത്തീടുമോ
നറുവെട്ടമായ്..ചുടു മുത്തമായ്
നിറയാന്‍ വരുമവന്‍ ....
കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ....ഇനി മിണ്ടാതെ നില്ല്
കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ...നീ കൊഞ്ചാതെ കൊഞ്ച്
താമരക്കണ്ണിയില് ആലിലത്താലിയും
താനേ കോര്‍ക്കും കുഞ്ഞാറ്റേ...ഹോ...
മാമഴ വീണയില്‍ കൊഞ്ചലായ്ത്തീരുമെന്
മൈനക്കുഞ്ഞിന് ഉമ്മപ്പാട്ടു്...
വിളിക്കാതെ ആരോ വിളിക്കുന്നുവോ...
തുറക്കാത്ത വാതില്‍ തുറക്കുന്നുവോ
കിളിയൊച്ചയായ് മലര് മെത്തയില്‍
കുറുകാന്‍ വരുമവന്‍ ......