വസന്തമുണ്ടോ ചുണ്ടില്‍ സുഗന്ധമുണ്ടോ
പിന് നിലാവുദിക്കും കണ്ണില്‍ കവിതയുണ്ടോ
പൂമണിത്തുമ്പപ്പൂവേ നിന്നെ തലോടുമ്പോള്‍
തങ്കമെന്ന പോലെ തിങ്കള്‍ മുഖം തുടുത്തു
എന്തേ എന്തേ എന്തേ..
വസന്തമുണ്ടോ ചുണ്ടില്‍ സുഗന്ധമുണ്ടൊ
പിന് നിലാവുദിക്കും കണ്ണില്‍ കവിതയുണ്ടൊ
നിന്നെയോര്‍ത്തെന്നും പാടും
പാട്ടിന് നിലാവിന്റെ പട്ടു തൂവലിനെ മൂടും
പാതിരയില്‍ എന്തേ എന്തേ എന്തേ..
(വസന്തമുണ്ടോ ....)
കാറ്റുവന്നു കായല്‍ പെണ്ണേ
തൊട്ടു തൊട്ടു വിളിച്ചപ്പോള്‍
കൈവളയ്ക്കു നാണം തോന്നി
കിലുകിലുങ്ങാന്
അല്ലിയാമ്പല്‍ മൊട്ടെ നിന്റെ
നെഞ്ചുരുമ്മി നില്ക്കും നേരം
അമ്പിളിയ്ക്കൊരിമ്പം തോന്നി മുഖം മറയ്ക്കാന്‍
മഴയില്‍ നനയും സന്ധ്യേ നിന്നെ
മഴവില്‍ ചിറകാല്‍ മൂടും നേരം
ആരോ പാടി ദൂരെ അനുരാഗ-
സാരംഗി മൂളുന്നൊരീണം
(വസന്തമുണ്ടോ...)
മാരി പെയ്തു തോരും നേരം
കുഞ്ഞു കുഞ്ഞു കുറുമ്പിന്റെ മുത്തു മിന്നി
മായും പോലെ മിനു മിനുങ്ങാം
കണ്ണു പൊത്തി നില്ക്കും കാറ്റേ
വെണ്ണിലാവില്‍ ഊഞ്ഞാലാടാന്‍
ആതിരയ്ക്കൊരീണം തോന്നി തുടിച്ചു പാടാന്‍
കനവില്‍ പൊഴിയും പൂവേ നിന്റെ
കവിളില്‍ കളഭം ചാര്‍ത്തും നേരം
ആരോ പാടി ദൂരെ അനുരാഗ-
സാരംഗി മൂളുന്നൊരീണം
(വസന്തമുണ്ടോ..)