നല്ലോലക്കിളിയേ കിളിയേ ചെല്ലച്ചെറുകിളിയേ
നെല്ലോലപ്പച്ച പുതച്ചൊരു വയലുകള്‍ കാണാന്‍
തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍
പൊന്നൂഞ്ഞാലാടും താഴ്വര കാണാന്‍
മണലാഴി കടന്നുവരുന്നൊരു മണിമാരനെയറിയില്ലേ
ചിരിമണികള്‍ പൊട്ടിച്ചിതറും അരിതിരിമുല്ലകളെവിടെ
മുത്തിതളുകള് പവിഴത്തിരിയില്‍ ചാര്‍ത്തിയ തളിര്മരമെവിടെ
പൂനിഴലില്‍ കിനാവുകാണും പൂമകളേ നിന്നെക്കാണാന്‍
ചിറകുള്ളൊരു തേരിലിറങ്ങി വരവായി മണിമാരന്‍
(നല്ലോലക്കിളിയേ)
ഒരു പനിനീര്‍പ്പൂവു കൊഴിഞ്ഞാല്‍ നിറയും കണ്ണുകളെവിടെ
വെള്ളിലതന്‍ വള്ളികള്‍തോറും തുള്ളും തുമ്പികളെവിടെ
പുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേ നിന് മൊഴികേള്‍ക്കാന്‍
ഒരു മോഹത്തേരിലിറങ്ങി വരവായി മണിമാരന്‍
(നല്ലോലക്കിളിയേ)