ആാ.....
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു
നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു
നീ വരുവോളം വാടാതിരിക്കുവാന്
ഞാനതെടുത്തു വച്ചു
എണ്റ്റെ ഹൃത്തിലെടുത്തു വച്ചു
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാപാട്ടിണ്റ്റെ
ഈണം മറന്നു പോയി
അവന് പാടാന്‍ മറന്നു പോയി
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന് ചുവട്ടില്‍
മ്മ്മ്മ്മ്.....
മുറ്റത്തെ ചക്കര മാവിന് ചുവട്ടില്‍
aaaaa.....