ചക്രവര്‍ത്തി ഞാനേ
സൂര്യവംശ ചക്രവര്‍ത്തി ഞാനേ
ഞാനോ ഈ ഞാനോ
നീ മന്ത്രി നീ മന്ത്രി
വകുപ്പിലെ വായ്നോക്കി
കാലുമാറി വിലസും മന്ത്രി
നാടാകേ മണിമന്ദിരങ്ങള്‍
നടുവിലായെന്റെ കൊവിലകവും (2)
പവിഴവും സ്വര്‍ണ്ണമണികളും
മഴപോലെ പൊഴിയുന്നോരന്തപുരവും
കാലത്തേ മസ്സാജിനു ഉര്‍വ്വശ്ശി
കാലിലെ നഖം വെട്ടാന്‍ മേനക
കുളിപ്പിക്കാന്‍ രംഭ
തലതോര്‍ത്തി തലകോതി സൂട്ടിടാന് കോട്ടിടാന്‍
സഹായി തിലോത്തമ
എങ്ങനേയുണ്ടാശാനേ...
ഉം.. കലക്കും ആശാനൊന്നു വിലസും
ചക്രവര്‍ത്തി ഞാനേ ചക്രവര്‍ത്തി ഞാനേ
കാലത്തേ അമൃതേത്തു കണിശം
ഉച്ചയ്ക്കോ മൃഷ്ടാഹ്ന ഭോജനം (2)
പ്രഥമനും വിവിധ പഴങ്ങളും
നെയ്ചേര്‍ത്ത നൂറ്റൊന്നു കറികളും
അന്തിയ്ക്കു സ്മാള്‍ തരാന്‍ ആ മാധവി
അതു കഴിഞ്ഞു ഐസ്സിടാന് ആ രാധിക
കുടിപ്പിക്കാന്‍ രേഖ മെയ്ചേര്‍ന്നു കളിചൊല്ലി
വീശുവാന്‍ പാടുവാന്‍ അരികിലായി മണിയന്‍പിള്ള
മണിയന്പിള്ളയേ വിട്ടേര് അതിയാന് ആളു പിശകാ
ചക്രവര്‍ത്തി ഞാനേ സൂര്യവംശ ചക്രവര്‍ത്തി ഞാനേ