അനുമതിയേകൂ മനസ്സിലെ ദേവി
അ........
അനുമതിയേകൂ മനസ്സിലെ ദേവി
അനുഗ്രഹമേകൂ സരസിജ റാണി
നിന് സന്നിധിയില്‍ അനുദിനം പാടാന്‍ (2)
(അനുമതിയേകൂ)
നിന്റെയോമല്‍ വീണാനിനാദം
എന്റെ കരളില്‍ മുഴങ്ങേണം
(നിന്റെയോമല്‍ )
നിന് ശ്രീലയ ശ്രീലനടനം.. (2)
എന്നും എനിയ്ക്കായി അരുളേണം
കണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)
കാമിനി നാദസ്വരൂപിണി (2)
(അനുമതിയേകൂ)
നിന് രാഗത്തിന് കല്ലോലങ്ങളില്‍
എന്റെ സിരകള്‍ ത്രസിക്കേണം
(നിന് രാഗത്തിന് )
നിന്റെ തൂവിരല്‍ തൂവലായി ഞാന്‍ (2)
എന്നും ലാളനം ഏല്ക്കണം
കണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)
രാഗിണി ഹംസവികാരിണി (2)
(അനുമതിയേകൂ)