ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥഘോഷം
ദേവനു നല്കാന് കയ്യില്‍ നാണത്തിന് നൈവേദ്യമോ
കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളേ
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്
താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ് ?
താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥഘോഷം