കൊഞ്ചും നിന് ഇമ്പം എന്‍ നെഞ്ചില്‍ വീണ മൂളും ഈണം
പാടും ഈ രാവില്‍ എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍
ചിന്നും പൊന്‍ തിങ്കള്‍ എന്നും നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം
ഉണരൂ നീ വീണേ ചൊരിയു നീ രാഗം (കൊഞ്ചും )
ഒരു സ്മൃതിയായ് മനസ്സില്‍ നിറയുക നീ
പടരുക നീ മിഴിയില്‍ കനലലയായ്
ഒരു സ്മ്രിതിയായ് മനസ്സില്‍ നിറയുക നീ
പടരുക നീ മിഴിയില്‍ കനലലയായ്
മോഹം ചൊല്ലി സ്വരരാഗം എന്നും
എന്നില്‍ നിന്നില്‍ തൂവും തേന്‍ അല്ലയോ
പാടും ഈ രാവില്‍ എന്‍
മോഹം ചൂടും തെന്നല്‍ കരളില്‍
ചിന്നും പൊന്‍ തിങ്കള്‍ എന്നും
നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം
ഒരു മലരായ് മാറില്‍ വിരിയുക നീ
ചൊരിയുക നീ ഇതളാല്‍ കണി മലരായ്
ഒരു മലരായ് മാറില്‍ വിരിയുക നീ
ചൊരിയുക നീ ഇതളാല്‍ കണി മലരായ്
ദാഹം ചൊല്ലി പുഴ തേങ്ങും എന്നും
കണ്ണില്‍ കണ്ണില്‍ എന്നും കനിവല്ലയോ
പാടും ഈ രാവില്‍ എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍
ചിന്നും പൊന്‍ തിങ്കള്‍ എന്നും നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം
(കൊഞ്ചും)