ആ.....
ഈരാവിലോ പ്രതികാരത്തിനായ്
രക്തദാഹിയായ് ഞാന്‍
എന്റെവീടുതേടിടാന്
യക്ഷിപ്പനക്കാടുവിട്ടിതാ
പിച്ചിപ്പൂക്കള്‍ ചൂടിയിന്നിതാ
പോരുന്നിതാ ഞാന്‍
നിനക്കെന്തുകാര്യം കടക്കെടാ മൂഢാ
വിവരം കെട്ടവനേ
അടുത്തെന്റെ വരവില്‍ കടന്നില്ലെ നിന്റെ
കഴുത്തു ഞാന്‍ തിരിച്ചൊടിക്കും
എന്റെ വീടെനിക്കു തരുന്നോ
നിന്റെ കഥ ഞാന്‍ കഴിക്കനോ?
പോകുന്നുണ്ടോ നീ?
ദുര്‍ഗ്ഗാഷ്ടമി തോറും എനിക്കിവിടെ ചില
പൂജകള്‍ വേണമെടാ
വെള്ളിയാഴ്ച തോറും തുള്ളിവരും ഞാന്‍
ശക്തിയുള്ള യക്ഷിയാണെടാ
നിന്റെ രക്തം ഞാന്‍ കുടിക്കണോ
നിന്റെയെല്ലു വലിച്ചൂരണോ?
പോരുന്നിതാ ഞാന്‍ .....