ഏതോ ജന്മബന്ധം
നിന്നില്‍ കണ്ടു ഞാന്‍
ഒരു തണലായ് ഒരു തുണയായ്
കൂട്ടിനിരിക്കാം ഞാനെന്നും
(ഏതോ)
മിഴികളില്‍ ജലകണം അരുത്
കിനിയരുതതൊരളവുമിനിമേല്‍
മിഴികളില്‍ ജലകണം അരുതരുത്
കിനിയരുതതൊരളവുമിനിമേല്‍
താനേ പൊടിയണിയും വീണാതന്തികളും
താനേ പൊടിയണിയും ഈ വീണാതന്തികളും
മണിത്തെന്നല്‍ തൊടുന്നേരം
പൊട്ടിപ്പൊട്ടിച്ചിരിച്ചീടുന്നില്ലേ കാണുന്നില്ലേ
പിന്നെ നിനക്കെന്തിനിന്നീ വിഷാദഭാവം
(ഏതോ)
ഗ്രീഷ്മം മായും വര്‍ഷം തീരും
ഋതുഭേദംപോലെ...
ഓരോ രാവും താനേ കൊഴിയും
വിരിയും പുലര്‍കാലം
നിന്നരികില്‍... നിന്മനസ്സില്...
സാന്ത്വനമാകാം ഞാനെന്നും
(ഏതോ ജന്മബന്ധം)