ജീവിക്കാനായ് ഭാരംതൂക്കുന്ന മനുഷ്യരല്ലോ
തെരുവിലെ മനുഷ്യരല്ലോ വാ..
അടിമുടി വിയര്‍ക്കും നമ്മള്
തുടുതുടെ തുടിയ്ക്കും കരള്‍
(ജീവിക്കാനായ്)
നിങ്ങള്‍ മാളിക തന്നില്‍ വാഴുമ്പോള്‍
പൊള്ളുന്ന വേനലില്‍ തുള്ളുന്ന പൊന്‍തിര പോല്‍
തോളില്‍ ചാക്കുമായി ഉള്ളില്‍ തീയുമായി വന്നു
കമ്പോളത്തില്‍ വേല ചെയ്യുന്നവര്‍ നാം
ഇരവും പകലും ഒരു പോല്‍ കൂലി തേടുന്നു
(ജീവിക്കാനായ്)
വേലേം ചെയ്തിട്ടു കൂലീം വാങ്ങിച്ചു
അസ്സലു കാട്ടുന്ന റഹിമും കൂട്ടരുമായ് നാം
സര്‍ക്കാര്‍ ജട്ടികപ്ലാറ്റ്ഫോറത്തിന്റെ ചുറ്റിലും
രാത്രിയില്‍ വട്ടം കറങ്ങിടുമ്പോള്‍
മനവും തനുവും ഒരുപോലെന്നും നോവില്ലേ
(ജീവിക്കാനായ്)