ഓ...തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും
വർണ്ണത്തൂവൽ പീലി നൽകൂ
നിന്റെ പാട്ടിൻ രാഗം നൽകൂ
ഓ ഓ ഓ... തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും
വർണ്ണത്തൂവൽ പീലി നൽകൂ
നിന്റെ പാട്ടിൻ രാഗം നൽകൂ
ഓ ഓ ഓ...തൊട്ടാൽ മേനി പൂക്കും
സ്വർണ്ണപ്പൂ ചൂടി വരു നീ ഈ മലർവാടിയിൽ
സ്വപ്നം രതിനൃത്തമാടുന്ന മണിമേടയിൽ
കല്ലിൻ കരൾ പോലും ലയരാഗമധു തൂകുമ്പോൾ
ചുണ്ടിൻ ഇതൾത്തുമ്പിൽ പ്രിയനേകാൻ രസമൂറുമ്പോൾ
ഓ ഓ ഓ... തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും...
മോഹം മോഹത്തിൻ കതിർതേടും കുളിർയാമത്തിൽ
ദാഹം ദാഹത്തിൻ ചുഴി തേടും മദയാമത്തിൽ
രോമഹർഷത്തിൽ മൃദുമേനി തളിർ ചൂടുമ്പോൾ
മാംസപുഷ്പങ്ങൾ ലാവണ്യ ക്ഷതം തേടുമ്പോൾ
മാംസപുഷ്പങ്ങൾ ലാവണ്യ ക്ഷതം തേടുമ്പോൾ...
ഓ...തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും
വർണ്ണത്തൂവൽ പീലി നൽകൂ
നിന്റെ പാട്ടിൻ രാഗം നൽകൂ
ഓ ഓ ഓ...തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും....