മഞ്ഞണിഞ്ഞ മാമലയില്‍
കുഞ്ഞു കുഞ്ഞു തേന്മൊഴികള്
താരാട്ടുമായ് ആരോമലേ...
വരവായി ഓര്‍മ്മകളില്‍
കുരവയിടാന്‍ കുട പിടിക്കാന്‍
പോരൂ ശാരികേ...
(മഞ്ഞണിഞ്ഞ.....)
ഈ ജന്മമാകെ എന്റെ വീഥിയില്‍
സ്നേഹം വിളമ്പാന്‍ വന്നു ചേര്‍ന്നു നീ
എന്‍ പ്രാണന് നീ..എന്‍ ദേവി നീ..
കൂടൊന്നു കൂട്ടാന്‍ കൂടെ വാ..
ചെല്ലച്ചെല്ലത്തേന്കിളികള് ഊയലാടിപ്പാടി...
(മഞ്ഞണിഞ്ഞ .....)
എന്‍ സ്വപ്നരാഗം സഫലമാകുവാന്‍
എന്നും കിനാക്കള്‍ പൂത്തു തൂകിടാന്‍
ഐശ്വര്യമായ് ..സൌഭാഗ്യമായ്
വെണ്‍ചിറകുകള്‍ നീ വീശി വാ..
മെല്ലെ മെല്ലെ അല്ലിപ്പൂക്കള്‍ മൌനരാഗം മൂളി...
(മഞ്ഞണിഞ്ഞ.....)