ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുമ്പോള്‍
ഉദിക്കും നിന്മുഖം നെഞ്ചത്തില്‍
അകലെയെങ്കിലുമെന്‍ നെടുവീര്‍പ്പുകള്‍
അരികില്‍ വരും കാറ്റിന് മഞ്ചലില്‍
(ഉറക്കം...)
പുഴയോരത്ത് നീളും മലയോരത്ത്
കളിചിരി കലരുന്നൊരു കുടില്‍ വയ്ക്കേണം
നിന് മധുരിമ പൂവിളിക്കായ് വിടരും കോവില്‍
(ഉറക്കം...)
കല്ലോലങ്ങള്‍ പാടും താരാട്ടുകളില്‍
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും
(ഉറക്കം...)