പുല്‍ക്കൊടിതന്‍ ചുണ്ടത്തു പെയ്തൊരു
കന്നിമഴയുടെ കുന്നിമണികള്‍
രത്നങ്ങളായ് ഇന്നെന്‍ സ്വപ്നങ്ങളായി
നന്മയുടെ നാടുചുറ്റി വന്നുവല്ലോ വര്‍ണ്ണക്കിളി
കൊന്നപൂത്ത പൊന്നുഷസ്സില് കൂടുകൂട്ടാന്‍
കൂടുകൂട്ടാന്‍...
(പുല്‍ക്കൊടിതന്‍)
ഓരോനാളുമോമനിക്കാന് കൂടെയുണ്ടല്ലോ
കളിവീണ നീട്ടി മീട്ടിവരും കാമനകള്‍... കാമനകള്‍...
ആവണിക്കാറ്റിന്റെ സംഗീതം പൂവണിപ്പാടത്തു മേയുമ്പോള്‍
ലോലമനസ്സിന് നീലസരസ്സില്‍ തൂവല്മിനുക്കി
ഓളപ്പടവിലിരിക്കുവതെന്നുടെ മോഹമരാളങ്ങള്‍
(പുല്‍ക്കൊടിതന്‍)
ആരോ പാടും ഭൂമിഗീതം കാതില്‍ വീഴുമ്പോള്‍
മൃദുപാദസരം ചാര്‍ത്തിവരും തേനരുവി... തേനരുവി...
ഈവഴിവന്നൊരു ഹേമന്തം നീരാടിനിന്നതു നേരാണേ
ചാരെയെനിക്കായ് തീരമുണര്‍ത്തി പീലിവിടര്‍ത്തി
താളത്തിലാടിരസിക്കുവതെന്നുടെ മോഹമയൂരങ്ങള്‍
(പുല്‍ക്കൊടിതന്‍)