മാഞ്ചോലക്കുയിലേ മാവേലിക്കുയിലേ
മലയും പുഴയും താണ്ടി മഴയും വെയിലും തീണ്ടി
വായോ ഈ വഴിയേ വായോ ഈ വഴിയേ
(മാഞ്ചോലക്കുയിലേ...)
ആറ്റോരം പൂക്കൈത തുമ്പോലകൾ
കാറ്റത്ത് ജലവീണ മീട്ടുമ്പോഴും
പകലിന്റെ പൊന്നാട പുഴയിൽ വീണിളകുന്ന
പുതുകാന്തി നിറയുമ്പോഴും
മനസ്സിലു മധുരവുമായി അതിനൊരു ലഹരിയുമായി
പാടൂ പൂങ്കുയിലേ പാടൂ പൂങ്കുയിലേ
(മാഞ്ചോലക്കുയിലേ...)
കുന്നത്തെ മേക്കാവിലാറാട്ടിനോ
കുഞ്ഞിന്റെ ആദ്യത്തെ ചോറൂട്ടിനോ
മാമ്പൂവിൻ തേൻകൂമ്പ് മോഹിച്ചു ദാഹിച്ച്
നീ പാടും തെൻപാട്ടിനോ
പുതിയൊരു തകിലടി മേളം തരികിട തരികിട താളം
കാണാപ്പൂങ്കുയിലേ കാണാപ്പൂങ്കുയിലേ
(മാഞ്ചോലക്കുയിലേ...)