കാവേരിയാറില്‍ കാമന്റെ തോണി
കസ്തൂരി തൂകും തേരായിടും
ഇളം കാറ്റുമൂളും രതിഗാനതാളം
കുളിര്തൂകവേ നമ്മളൊന്നാകും
റ്^തുഗാനമായ് പാറിടും...
താരുണ്യമെയ്യില് ഉടുത്തോരു മുണ്ടിന്
നൂലിഴയാകാന് ഞാന്‍ കൊതിക്കുന്നു
നിന് വിരിമാറില്‍ തലചായ്ച്ചുറങ്ങാന്‍
ആവേശമോടെ ഞാനിരിക്കുന്നു
ചന്ദ്രോത്സവത്തിന് ചാരുതയൊന്നായ്
ചാലിച്ചു ചാര്‍ത്തും ഈ വേളതന്നില്‍
താളത്തിലാടും അരക്കെട്ടു തന്നില്‍
പൊന്‍ തുടലാകാന്‍ കൊതിക്കുന്നു
നീ കിടന്നീടും മലര്‍മെത്ത തന്നില്‍
ചേര്ന്നുറങ്ങീടാന് ഞാന്‍ തുടിക്കുന്നു
മന്മഥരാഗം മലര്‍ശരമെയ്യും
ഉന്മാദമേറും ഈ തീരഭൂവില്‍