തൊഴുകൈ കൂപ്പിയുണരും
നെയ്യ് വിളക്കിന് പ്രഭകളില്‍ തുളസിപ്പൂ ചൂടും നിന്റെ
കനക വിഗ്രഹം കണ്ടു കളഭ കുങ്കുമം കണ്ടു ഞാന്‍
മധുരമധുരമൊരു നിറപൊലി നുകര്‍ന്നു
(തൊഴുകൈ )
തൊഴുകൈ കൂപ്പിയുണരും അ...
നീയെന്‍ കരളിനുള്ളില് സ്വര്‍ഗ്ഗം തീര്‍ക്കുമോ
രാവില്‍ ഹൃദയമഞ്ചം പുഷ്പം ചാര്‍ത്തുമോ
തേരോടും മോഹങ്ങള്‍ തേന്‍ തേടും ഭൃംഗങ്ങള്‍
ഒന്നേ രാഗം ഭാവം താളം
ഒന്നായ് നമ്മള് മാറും കാലം
എന്നില്‍ നീ വന്നു എന്നെ ഞാന്‍ തന്നു (2)
മദഭരലഹരിയില് രുചിരപുളകമായ്
മയങ്ങാന്‍ മദിക്കാന്‍ വരു നീ
(തൊഴുകൈ)
നീയെന്‍ സദസ്സിനുള്ളില്‍ നൃത്തം ചെയ്യുമോ
നാദം മുളച്ച ചുണ്ടില്‍ രാഗം മൂളുമോ
കാരുണ്യ ലാവണ്യം പൂത്താലം നീട്ടുന്നു
മഞ്ഞും കുളിരും കൊള്ളും നെഞ്ചില്‍
തപ്പും തകിലും കേള്‍ക്കുന്നല്ലോ
കൊഞ്ചി നീ വന്നു മഞ്ചം ഞാന്‍ തന്നു (2)
ഇരു മിഴിയിതളില്‍ ഇനിയചലനമായ്
ലയിക്കാന്‍ ലസിക്കാന് വരു നീ
(തൊഴുകൈ)