എന്തേ ശ്രീ പത്മനാഭാ
നിന് നേത്രം നീലനേത്രം
എന്തേ ശ്രീ പത്മനാഭാ
നിന് നേത്രം നീലനേത്രം...
ഇന്നെന്നില്‍ പതിഞ്ഞീടാന്
വൈകുന്നു നിന് കടാക്ഷം...
എന്തേ ശ്രീ പത്മനാഭാ....
നളിനാക്ഷന് മരുവുന്ന
നറും പാല്ക്കടൽത്തീരം
സുരധീര സമീരനില്‍
അണിവേണു മണിനാദം
അതുകേട്ടു വന്നൊരീ ഗോകുല കന്യയില്‍
നിനക്കില്ലേ കാരുണ്യം
കണ്ണാ....കണ്ണാ....
നൂപുരങ്ങള്‍ ഞാനണിഞ്ഞാലോ...തവ
ഗോപുരത്തിന് നടയില്‍ വന്നാലോ..
പ്രാണനെന്നു നീ വിളിച്ചു നിന്
പാതിമെയ്യായ് ഞാന്‍ തുടിക്കുവാന്‍...
വയല്‍വരമ്പില്‍ പറന്നിരിക്കും
കിളിമകളേ വാ....
കിളുന്നുപെണ്ണിന് കരള്‍ നിറയും
കതിരു കാണാന്‍ വാ...
മുകളില്‍ നിന്നും കൊണ്ടു വരും
മധുരമല്പം താ..
പൂമകളേ നിന് മൊഴിതന്‍
പുളകമല്പം താ....
(എന്തേ ശ്രീ പത്മനാഭാ....)