ഓഹോ... ലലലലാ....ഏഹേ... ആഹഹഹാ
ഒരു ലോകസഞ്ചാരം ഇത് ജീവിതസഞ്ചാരം
നാടുനീളെ പായുന്ന ജേതാക്കള്‍ നാം
കാലുമാറ്റം ഇല്ലാത്ത നേതാക്കള്‍ നാം
തച്ചോളിച്ചന്തുവിന് ഉറ്റതോഴന്മാര്‍
തെന്നാലി രാമന്റെ പൊന്നുശിഷ്യന്മാര്
നീതിക്കായ് ദാഹിക്കും ഹൃദയമുള്ളോരെ
പോരൂ ഞങ്ങള്‍ക്കൊപ്പം
പോരാണ് ഹോബി നേരാണ് വീഥി
അതിലൂടെ നാം നീങ്ങുന്നു
വാക്കുകൊണ്ടും കൈകള്‍ കൊണ്ടും തടസ്സങ്ങള്‍ നാം നീക്കുന്നു
അവശന്മാരെല്ലാരും ഞങ്ങള്‍ക്കു ബന്ധം
റോഡായ റോഡെല്ലാം ഞങ്ങള്‍ക്കു സ്വന്തം
മാറിക്കോ ഓടിക്കോ ധര്‍മ്മം കാക്കാന്‍ വന്നോര് ഞങ്ങള്‍
വാളെങ്കില്‍ വാള് പൂവെങ്കില്‍ പൂവ്
ഹൃദയത്തില്‍ നാമേന്തുന്നു
വേര്പ്പുതൂകി ചോരവീഴ്ത്തി
കയ്യോടെ തന്നല്ലോ ഞങ്ങള്‍ക്ക് ന്യായം
മുഖം മൂടി ഇല്ലല്ലോ ഞങ്ങള്ക്കുതമ്മില്
മാറിക്കോ ഓടിക്കോ എന്തും മാറ്റാന്‍ വന്നോര് ഞങ്ങള്‍