മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍
ഒരു തുള്ളി ദാഹനീര് ഉറവയ്ക്കു വേണ്ടി അലയുകയാണിന്നു ഞാന്‍
എന്നെ തേടുകയാണിന്നു ഞാന്‍ (2)
മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍
സത്യം തേടി ചുടലക്കളങ്ങള്ക്കു കാവല്‍ നിന്ന പിതാക്കന്മാര് (2)
പുത്രന്മാരുടെ ശവദാഹങ്ങള്ക്കു പ്രതിഫലം ചോദിച്ച നാട്ടിലൂടെ
അലയുകയാണിന്നു ഞാന്‍ എന്നെ തേടുകയാണിന്നു ഞാന്‍
മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍
ഗര്‍ഭം നൂറു കുടങ്ങളിലാക്കിയ ഗാന്ധാരികളുടെ മണ്ണിലൂടെ (2)
സ്വന്തം കുഞ്ഞിനെ പുഴയിലൊഴുക്കിയ കുന്തികള്‍ വാഴുന്ന നാട്ടിലൂടെ
അലയുകയാണിന്നു ഞാന്‍ എന്നെ തേടുകയാണിന്നു ഞാന്‍
(മായാ പ്രപഞ്ചങ്ങള്‍)