ചുണ്ടോ ചെണ്ടോ സിന്ദൂര വര്‍ണ്ണമേന്തി
കണ്ണോ വിണ്ണോ ശൃംഗാര കാന്തി ചിന്തി
താരുണ്യ തേന്‍ കണം താരമ്പന്‍ ഏകണം (2)
ആനന്ദപ്പൂ ചൂടണം (ചുണ്ടോ...)
ഈ ലോല ഗാത്രം മദിരാ പാത്രം
ഞാന്‍ ഒന്ന് നുകര്നോട്ടെ - അതില്‍
ഒന്നുചേര്ന്നലിഞ്ഞോട്ടേ (ഈ ലോല )
രാഗലഹരിയില്‍ മുഴുകിയൊഴുകി നാം ആറാടാം
ജീവ ലതികയില് പുളക മുകുളമായ് ചേര്‍ന്നാടാം
ഇണക്കിളി ഇനി വരൂ സായൂജ്യ സംഗീതമേ (ചുണ്ടോ...)
തേന്‍ തന്ന പൂവേ പനിനീര് പൂവേ
മാലയില്‍ കൊരുത്തോട്ടെ - നിന്നെ
മാറില്‍ ഞാന്‍ അണിഞ്ഞോട്ടേ (തേന്‍)
പ്രാണ കലികയില്‍ പ്രണയ മധുരമായ് നീ വന്നു
ഗാന പരിമളവും വഴിയുമൊരു മനം നീ തന്നു
ഇണക്കിളി ഇനി വരൂ ലാവണ്യ സംഗീതമേ (ചുണ്ടോ...)