അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ
അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ
താളത്തിൽ താളമായ് മേളത്തിൽ നീങ്ങി നാം
എങ്ങു പോയ് എങ്ങു പോയ് ചേരുമോ (അരളി....)
അതിഥിക്കായ് നൽകുവാനീ അമൃതിൻ പാൽക്കുമ്പിളും
തൻ മെയ്യിൽ താങ്ങി നില്പൂ പാവം നാൽക്കാലികൾ (2)
അവരോടൊപ്പം നീയും ഞാനും (അരളി....)
വീണിടം വിഷ്ണുലോകം തീർക്കുന്നു മാടുകൾ
എങ്ങോട്ടെന്നോർത്തിടാതെ നീങ്ങുന്നു നമ്മളും (2)
കാലം പോലെ കാലം പോലെ (അരളി....)