മാറണിച്ചെപ്പിലെ മാര്കഴിക്കുളിരുമായ്
രാഗമായ് ദാഹമായ് രാഗിണീ നീവരു
[മാറണിച്ചെപ്പിലെ]
ഈ മൃദുമെയ്യില്‍ എന്റെ മനസ്സില്‍
ശൃംഗാരസിന്ദൂരം അനുരാഗ സംഗീതം
[മാറണിച്ചെപ്പിലെ]
കളഭത്തിന് കുളിര്ച്ചാര്ത്തില്
കതിര്‍മഴ ചൊരിയും രാത്രി
ആഹാഹാ....ആ..[കളഭത്തിന് ]
കല്ഹാരപുഷ്പങ്ങള് കവിളില്‍ വിടര്‍ത്തി
രതിസുഖം തേടി വരൂ നീ
[മാറണിച്ചെപ്പിലെ]
വരമഞ്ഞള്‍ക്കുറി ചാര്‍ത്തി തിരുവാതിരയുണരുമ്പോള്
ഒരുമന്ദഹാസത്തിന് മൌനഗാനത്തിന്
ചിരകാല സ്വപ്നം തളിര്‍ക്കും
[മാറണിച്ചെപ്പിലെ]
താഴമ്പൂ മണമോടെ തിങ്കള്‍ക്കല നീരാടി
ശാരദ രാത്രിക്കു കന്യാദാനമായ്
ശാന്തിമുഹൂര്ത്തമൊരുങ്ങീ...
ശാന്തിമുഹൂര്‍ത്തം....