പെറ്റു വീണൊരു കാലം തൊട്ട്
പേരിട്ടൊരു നേരം തൊട്ട് (2)
പിച്ച വെച്ചൊരു നാളു തൊട്ട്
പ്രിയമേറ്റം ഖൽബിൽ നട്ട്
ഒരുമിച്ചു കളിച്ചോനേ പുന്നാരപ്പൂമാനേ
ഒരുമിച്ചു കളിച്ചോനേ പുന്നാരപ്പൂമാനേ...
എൻ മനോരാജ്യത്തെ സുൽത്താനേ
എങ്ങനെ മറക്കും ഞാൻ
ഞാൻ .....പടച്ചോനേ (പെറ്റു...)
പഞ്ചാര മണ്ണു നനച്ച്
പരുവത്തിൽ പത്തിരി ചുട്ട്
കാരക്കകൾ കുഴച്ച്
ബിരിയാണി ചോറു വെച്ച്
ഒരുമിച്ചു കളിച്ചോനേ
പുന്നാര പൂമാനേ
എൻ മനോരാജ്യത്തെ സുൽത്താനേ
എങ്ങനെ മറക്കും ഞാൻ
ഞാൻ .....പടച്ചോനേ
(പെറ്റു...)
പേറ്റുനോവെന്നു നടിച്ച്
പ്ലാവില പാ വിരിച്ചു
പേരമരച്ചോട്ടിലന്ന്
പെണ്ണായ് ഞാൻ പെറ്റു കിടന്ന്
പുന്നാര മക്കൾ പിറന്ന്
ഉമ്മയായ് ഞാൻ ചമഞ്ഞ്
എൻ മനോരാജ്യത്തെ സുൽത്താനേ
എങ്ങനെ മറക്കും ഞാൻ
ഞാൻ .....പടച്ചോനേ
(പെറ്റു...)