Title (Indic)കുറുമൊഴിയോ കുരുക്കുത്തിയോ WorkBalloon Year1982 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Thikkurissi Sukumaran Nair LyricsMalayalamകുറുമൊഴിയോ കുരുക്കുത്തിയോ കുടമുല്ലപ്പൂവോ നിന് കുളിര്കുടില പുരികുഴലില്‍ ചൂടൂല്ലാ, ഞാന്‍ ചൂടൂല്ലാ ഗന്ധമാദനഗിരിയില് വിടരും കല്യാണകല്ഹാരമലരും ഗന്ധര്വപുരിയിലെ സൗഗന്ധികവും നിന് ചികുരത്തില്‍ തിരുകും (കുറുമൊഴിയോ) ചന്ദ്രബിംബം തുളച്ചു ഞാനതില്‍ ഇന്ദ്രധനുസ്സു കൊരുക്കും ചഞ്ചലമിഴിയേ നിനക്കു ഞാനൊരു കെട്ടുതാലിയൊരുക്കും ചക്രവാളപ്പൊന്ചരടില് ഞാന്‍ നക്ഷത്രങ്ങള്‍ കോര്‍ക്കും ചക്രവര്‍ത്തിനീ നിനക്കു ഞാനൊരു പൊന്നരഞ്ഞാണം തീര്‍ക്കും [2] (കുറുമൊഴിയോ) കറുത്തവാവ് കടഞ്ഞെടുത്ത കരിമഷിയാല്‍ കണ്ണെഴുതും കളമൃദുമൊഴിയീ കനകസന്ധ്യാ രാഗസിന്ദുരം ചാര്‍ത്തും വൃശ്ചികനിലാവിലൊഴുകും കസവുനൂലിന്നിഴയും വെള്ളിമേഘവും കൊണ്ടു പുതിയൊരു പുടവമുറി ഞാന്‍ നെയ്യും [2] (കുറുമൊഴിയോ) Englishkuṟumŏḻiyo kurukkuttiyo kuḍamullappūvo nin kuḽirguḍila puriguḻalil sūḍūllā, ñān sūḍūllā gandhamādanagiriyil viḍaruṁ kalyāṇagalhāramalaruṁ gandharvaburiyilĕ saugandhigavuṁ nin sigurattil tiruguṁ (kuṟumŏḻiyo) sandrabiṁbaṁ tuḽaccu ñānadil indradhanussu kŏrukkuṁ sañjalamiḻiye ninakku ñānŏru kĕṭṭudāliyŏrukkuṁ sakravāḽappŏncaraḍil ñān nakṣatraṅṅaḽ korkkuṁ sakravarttinī ninakku ñānŏru pŏnnaraññāṇaṁ tīrkkuṁ [2] (kuṟumŏḻiyo) kaṟuttavāv kaḍaññĕḍutta karimaṣiyāl kaṇṇĕḻuduṁ kaḽamṛdumŏḻiyī kanagasandhyā rāgasinduraṁ sārttuṁ vṛściganilāvilŏḻuguṁ kasavunūlinniḻayuṁ vĕḽḽimeghavuṁ kŏṇḍu pudiyŏru puḍavamuṟi ñān nĕyyuṁ [2] (kuṟumŏḻiyo)