ഈ സ്വരം ഏതോ തേങ്ങലായ്
ഇവിടെ ജീവിതം തീരം തേടും
കണ്ണീര്‍ക്കടലായ്
നീ വരൂ രതിദേവിയായ് ഇവിടെ
ജീവിതം സ്വര്‍ഗ്ഗം തേടും കണ്ണിന് ഹരമായ്
ചെഞ്ചുണ്ടില്‍ മുഖം ചേര്ത്തുവെച്ചീ
സുഖങ്ങള്‍ മുകര്‍ന്നിടാം
ഉള്ളത്തില്‍ മലര്‍മാരി പെയ്യും
പദങ്ങള്‍ പകര്‍ന്നിടാം
മാനസവേദിയില്‍ പൊന്മയിലായ്
താളം തുള്ളിവാ
സുധാരസം തുളുമ്പുമീ സദസ്സിലൊന്നായ് ചേരൂ
ഏകയായ് മനം ശൂന്യമായ്
പൊലിയും ഓര്‍മ്മകള്‍
വര്‍ണ്ണത്തേരില്‍ വീണ്ടും വരുമോ?
സ്വപ്നങ്ങള്‍ കളം തീര്‍ത്തു നില്ക്കും
മനസ്സിലുഷസ്സുപോലെ
സ്വര്ഗ്ഗത്തിന് ഇളം റാണിയായി
വിരുന്നു വരില്ലെ നീ?
ഏഴഴകുള്ളൊരു മേനിയിതില്
നാണം ചൂടിവാ
മദോന്മദം വിടര്ത്തുമീ
സദസ്സിലൊന്നായ് ചേരൂ