പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു (2)
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
കവികള്‍ വാഴ്ത്തി വന്ന പ്രേമ രംഗം
കമനീയ ഭാവനാ സ്വപ്ന രംഗം (കവികള്‍... )
സീയോനിന്റെ താഴ്വരയില് വന്നുവോ (2)
ഞാന്‍ ശലോമോന്റെ പ്രേമഗീതം കേള്‍ക്കുകയോ
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
പൂമരം മറഞ്ഞു നിന്നു കാമദേവന്
പൂച്ചിലങ്ക കിലുങ്ങവേ മനസ്സുലഞ്ഞൂ (പൂമരം.. )
തപസ്സില്‍ നിന്നുണര്‍ന്നെങ്ങും തേടുകയായ് (2)
ഞാന്‍ താരുണ്യം തളിരണിഞ്ഞ കന്യകയെ
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു