ബോലോ തക്ബീർ അല്ലാഹു അക്ബർ
ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും (2)
ഉണർന്നെണീറ്റീടും
അലയടിച്ചു കൊല വിളിച്ച് ആർത്തിരമ്പീടും
ആർത്തിരമ്പീടും
അണമുറിഞ്ഞ ദേശസ്നേഹ വിപ്ലവധ്വനി വിപ്ലവധ്വനി
വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻ
നാടിൻ മോചനത്തിനായ്..
സൂര്യൻ കിഴക്കുദിച്ചു ഉയരുമെങ്കിൽ
ഉയരുമെങ്കിൽ ഉണരുമെങ്കിൽ (2)
ജീവൻ ഞങ്ങളിൽ തുടിക്കുമെങ്കിൽ
തുടിക്കുമെങ്കിൽ തുളുമ്പുമെങ്കിൽ
മറുനാടൻ മദയാന തൻ മസ്തകം പിളർത്തിടാം
ആ..ആ.ആ
മാർപിള കേസരി തൻ പടയുണർന്നിടാം
(ഏറനാടിൻ...)
തോക്ക് തൂക്കുമരങ്ങളൊക്കെ പൂക്കളാക്കിടും
പൂക്കളാക്കിടും പുൽക്കൊടികളാക്കിടും (2)
രക്തം കൊണ്ടു ഞങ്ങൾ ധീര കഥകളെഴുതിടും
കഥകളെഴുതിടും വീര കവിതയെഴുതിടും
അഹന്തയാകും അഗ്നിയൊടു മല്ലയുദ്ധം ചെയ്തിടാൻ
ആ..ആ..ആ
ആഞ്ഞു വീശും കൊടുങ്കാറ്റിൻ ആരവം ഇതാ
(ഏറനാടിൻ...)