You are here

Iru kalittolaraay

Title (Indic)
ഇരു കളിത്തോഴരായ്
Work
Year
Language
Credits
Role Artist
Music MB Sreenivasan
Performer KJ Yesudas
Writer ONV Kurup

Lyrics

Malayalam

ഇരു കളിത്തോഴരായ് ഒരു മേശയ്‌ക്കിരുപാടും
നിറമധുപാത്രവുമായ് നാമിരുന്നു... നാമിരുന്നു...
നിന്‍ മുഖമുറ്റുനോക്കി ഇങ്ങനെ മന്ത്രിച്ചു ഞാന്‍
ആ... എന്തൊരു സൗന്ദര്യം, ജീവിതമേ
നിനക്കെന്തൊരു സൗ‍ന്ദര്യം...

ഇന്ദ്രിയജാലകവിരികള്‍ തന്‍ മറവില്‍
എന്‍ മോഹം നിശ്ശബ്‌ദമിരുന്നൂ... (ഇന്ദ്രിയ..)
എന്നിലെ പൊന്‍‌തുടി നിന്‍ നാമമന്ത്രത്താലെന്തിനോ താളമിട്ടിരുന്നൂ...
ആ... എന്തൊരു സൗന്ദര്യം, ജീവിതമേ
നിനക്കെന്തൊരു സൗ‍ന്ദര്യം...

എന്തിനീ കയ്‌പുനീ‍ര്‍ പകരം പകര്‍ന്നൂ
എന്‍ നേര്‍ക്കു നിന്‍ ശാപമുയര്‍ന്നൂ.. (എന്തിനീ..)
സ്‌നിഗ്‌ദ്ധമാം കവിള്‍ത്തട്ടിലൊന്നു നുള്ളുവാന് ‍പോലും
മുഗ്‌ദ്ധനായ് ഞാന്‍ മുതിര്‍ന്നീലാ..
അത്രമേല്‍ സ്‌നേഹിച്ചിരുന്നൂ..
(ഇരു...)

English

iru kaḽittoḻarāy ŏru meśay‌kkirubāḍuṁ
niṟamadhubātravumāy nāmirunnu... nāmirunnu...
nin mukhamuṭrunokki iṅṅanĕ mandriccu ñān
ā... ĕndŏru saundaryaṁ, jīvidame
ninakkĕndŏru saundaryaṁ...

indriyajālagavirigaḽ tan maṟavil
ĕn mohaṁ niśśap‌damirunnū... (indriya..)
ĕnnilĕ pŏn‌tuḍi nin nāmamandrattālĕndino tāḽamiṭṭirunnū...
ā... ĕndŏru saundaryaṁ, jīvidame
ninakkĕndŏru saundaryaṁ...

ĕndinī kay‌punīr pagaraṁ pagarnnū
ĕn nerkku nin śābamuyarnnū.. (ĕndinī..)
s‌nik‌ddhamāṁ kaviḽttaṭṭilŏnnu nuḽḽuvān poluṁ
muk‌ddhanāy ñān mudirnnīlā..
atramel s‌nehiccirunnū..
(iru...)

Lyrics search