ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ
നീലാകാശത്തിന് താഴെ
മലകളും കാടും കാവല്‍ കാക്കുന്ന
മലയാളമാണെന്റെ ദേശം...
(ദൂരെ...)
തോടും പുഴകളും ഓണക്കിളികളും
പാടിയുണര്‍ത്തുന്ന ദേശം
പവിഴം വിളയുന്ന പുഞ്ചകള്‍ കായലില്‍
കവിളത്തു മുത്തും പ്രദേശം... (തോടും..)
(ദൂരെ...)
പേരാറിന് തീരത്തോ പെരിയാറിന് തീരത്തോ
പേരറിയാത്തൊരു ഗ്രാമം
കണ്ണന് ചിരട്ട കമഴ്ത്തിയ പോലതില്‍
മണ്ണു കൊണ്ടുള്ളൊരു മാടം... (പേരാറിന്..)
ഗ്രാമവും മാടവും മാടത്തിന് ദേവിയും
മൂടുപടമിട്ട സ്വപ്നം
രാവും പകലുമെന്‍ മുഗ്ദ്ധസങ്കല്പത്തെ
മാടിവിളിക്കുന്ന സ്വര്‍ഗ്ഗം... (ഗ്രാമവും..)
(ദൂരെ...)