കണ്ണില്‍ നിന് മെയ്യില്‍ ഓര്മ്മപ്പൂവില്
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമൊട്ടൊ വര്‍ണ്ണത്തെല്ലോ നിന് ഭാവം മോഹനമാക്കി
മിന്നാരക്കയ്യില് നിന് തൂവല്‍ ചിരിവിതറി
തൈമാസത്തെന്നല് പദമാടി തിരുമുടിയില്‍
ഇന്നലെരാവായ് പാടിമറഞ്ഞു നിന്റെയനാഥ മൌനം
നീയാണാദ്യം കണ്ണീര് തൂവി ശ്യാമാരണ്യത്തിന് മീതേ
നീയാണാദ്യം പുഞ്ചിരിതൂവി നിത്യനിലാവിന് മീതേ
മൂവന്തിക്കതിരായ് നീ പൊന്മാടത്തുഞ്ചത്തും കോലക്കുഴല്‍ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ട് പവിഴപ്പുതുമിന്നുണ്ട് നിറയോല പൂമേടക്കൂടുണ്ട്
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴല്‍ കിളിക്കുഞ്ഞേ
ആഴിയുമൂഴിയും മൂളിയിണങ്ങും നേരം മാടിവിളിക്കുന്നു
പൊന്മീനോടിയ മാനത്തെ കൊമ്പില്‍
ഉണ്ണിതിരിഞ്ഞൂ പൂത്താരം
കുടവത്തളിരിലയുണ്ട് ഇലവട്ടക്കുടയുണ്ട് കോലക്കുഴല്‍ കിളിക്കുഞ്ഞേ
വൈഢൂര്യച്ചെപ്പുണ്ട് സിന്ദൂരക്കൂട്ടുണ്ട് താനാടും ചങ്ങാലിക്കൂട്ടുണ്ടേ
തേടുന്നതെല്ലാം രത്നങ്ങളാക്കും കോലക്കുഴല്‍ കിളിക്കുഞ്ഞേ