അദ്വൈത വേദങ്ങളേ അദ്ധ്യാത്മഗീതങ്ങളേ
ആലോലവീചിയാല് ഓംകാരമായെന്റെ
ആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും
എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കും
(അദ്വൈത വേദങ്ങളേ )
അദ്വൈത വേദങ്ങളേ
മിന്നും വിളക്കായു് എന്നും ജ്വലിക്കും
എന്നെന്നും കണ്ണില്‍ തെളിഞ്ഞു നില്ക്കും
(മിന്നും വിളക്കായു് )
മനസ്സിന്റെ താലത്തില്‍ കനവായിരിക്കും
തമസ്സില് നീ എന്നെന്നും കനലായിരിക്കും
നിഴലായി നിത്യം വിരുന്നു വരും
എന്നെന്നും എന്‍ മനം വിതുമ്പി നില്ക്കും
അദ്വൈത വേദങ്ങളേ
ധര്‍മ്മം ജയിക്കും വിധി കണ്ടു നില്ക്കും
വിരഹങ്ങള്‍ നിനക്കായ് നീക്കി വെയ്ക്കും
(ധര്‍മ്മം ജയിക്കും )
അന്ത്യത്തിന് മണിനാദം നീ കാത്തിരിക്കേ
മരണത്തിന് വാതില്ക്കല് ഞാന്‍ സാക്ഷി നില്‍ക്കേ
ഒരുങ്ങാത്ത യാത്രയ്ക്കു രഥമിറക്കി
എന്നെന്നും എന്‍ മനം വിതുമ്പി നില്ക്കും
(അദ്വൈത വേദങ്ങളേ)
അദ്വൈത വേദങ്ങളേ