കിനാവിന്റെ കൂടിന് കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
ഒരേകാന്ത രാവില്‍ ചേക്കേറുവാന്‍
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിന്റെ കൂടിന് കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
തീർത്ഥം തുളുമ്പും മൃദുസ്മേര സൂനങ്ങളില്‍
ആലോലമാടും ഇളങ്കാറ്റു സംഗീതമായ്
പ്രാണനില്‍ പ്രാണനില്‍ വേറിടുന്നു ജീവസൌഭാഗ്യം
നിലാവേ വരൂ നീ ശുഭാശംസ നേരാന്‍
(കിനാവിന്റെ കൂടിന് കവാടം തുറന്നു..)
നാണം വിടര്‍ന്നു മുഖശ്രീയിലാമോദമായ്
ആപാദചൂഡം പടരുന്ന രോമാഞ്ചമായ്
പ്രാണനില്‍ പ്രാണനില്‍ പെയ്തിറങ്ങി സ്നേഹസായൂജ്യം
നിലാവേ വരൂ നീ ശുഭാശംസ നേരാന്‍
കിനാവിന്റെ കൂടിന് കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
ഒരേകാന്ത രാവില്‍ ചേക്കേറുവാന്‍
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിന്റെ കൂടിന് കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു