ഈറകൊമ്പിന്‍മേലേ സ്നേഹാലാപം
ഈറന്‍കണ്ണില്‍ ജീവാനന്ദം....
ആത്മരാഗങ്ങള്‍ വിതുമ്മുമ്പോള്‍....
അണിവെയിലിന്‍മേലിളമഞ്ഞുരുകും മോഹാരവങ്ങള്‍
സ്വപ്നങ്ങള്‍തന്‍ ചിത്രങ്ങളില്‍ വര്‍ണ്ണാംഗുരങ്ങള്‍
(ഈറക്കൊമ്പ്...)
മായാസാഗരം ചിപ്പിയില്‍ വാര്‍ത്തൊരു
പൊന്മുത്തിന് മരന്ദം നീ....
കാര്‍മുകില്‍ കോലങ്ങള്‍ ചൂടുന്നൊരാണ്‍മയില്‍
തൂമയില്‍ കണ്മണിത്തൂവലായ് നീ....
(ഈറക്കൊമ്പ്...)
യൗവ്വനം മേനിയില്‍ വിടര്‍ന്നുവെന്നാകിലും
കൗമാരം നിന് മൃദുഭാവം
ഏതോ കടംകഥയാര്‍ന്ന നിന് ജന്മം
പുണ്യകഥാസുധയായിനി മാറും
(ഈറക്കൊമ്പ്...)