പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍
ഒത്തു വന്നല്ലോ പുത്തനൊരു മണവാളന് (പത്തു പെറ്റ )
നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി
നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി
വാ മുത്തീ വരൂ മുത്തീ
(പത്തു പെറ്റ )
തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി
തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി
വടിയൂന്നി മൂന്നു കാലില്‍
നടു മടങ്ങി ഇങ്ങെത്തി
(പത്തു പെറ്റ )
തളിര് വെറ്റില കളിയുരലില് കളിയടക്ക ചേര്‍ത്തിടിച്ചു
പഴുക്കു പ്ലാവില വെണ്ണ തൈലം
കൊഴുക്കെ തേച്ചു ചൂടാക്കി
വറുത്തുപ്പേരി കല്ലുരലില്‍
നറു നുറുങ്ങനെ പൊടിച്ചെടുത്തു
പുതു മുത്തന് കല്യാണം
മുത്തിക്കോ പുതു നാണം
(പത്തു പെറ്റ )