You are here

Malamugil mayanni

Title (Indic)
മഴമുകിൽ മയങ്ങി
Work
Year
Language
Credits
Role Artist
Music KJ Joy
Performer S Janaki
KJ Yesudas
Writer Chirayinkeezhu Ramakrishnan Nair

Lyrics

Malayalam

മഴമുകില്‍ മയങ്ങി മലര്‍മിഴി തിളങ്ങി
ശ്യാമവാനം നോക്കിനില്‍ക്കും
താമരേ നീ തേടുവതേത് സൂര്യമുഖം
താമരേ നീ തേടുവതേത് സൂര്യമുഖം...
ഇണത്താരമുരുമ്മി വിരിമാറിലൊതുങ്ങി
മൂകനായ് ഞാന്‍ തേടിയെത്തും
കാതരേ നിന്‍ ആര്‍ദ്രമാനസതീരം

ഇതളുകളുണരും പരിമളമുയരും രഥവീഥികളില്‍ നാളെ
തേരിന്‍ മുന്നില്‍ വരും കരതാരുകള്‍ ചേര്‍ക്കും മുന്നിലവള്‍
മാരിക്കാറണിയും തിരമാലകള്‍ മൗനം വീണടിയും
താമരേ നീ തേടുവതേത് സൂര്യമുഖം...
ഇണത്താരമുരുമ്മി വിരിമാറിലൊതുങ്ങി.....

കുളിര്‍മഴയൊഴിഞ്ഞു തെളിമാനം പുലര്‍ന്നൂ
ഹൃദയവിപഞ്ചിക ശ്രുതി നുകര്‍ന്നൂ....
നീലപ്പൊയ്കകളില്‍ നിറതാലം നാളമുയര്‍ത്തുമ്പോള്‍
നീയൊരു തേന്‍കിണ്ണം മമദാഹം നിന്നില്‍ ലയിക്കുന്നു
കാതരേ നിന്‍ ആര്‍ദ്രമാനസതീരം...

മഴമുകില്‍ മയങ്ങി മലര്‍മിഴി തിളങ്ങി
ശ്യാമവാനം നോക്കിനില്‍ക്കും
കാതരേ നിന്‍ ആര്‍ദ്രമാനസതീരം
താമരേ നീ തേടുവതേത് സൂര്യമുഖം

English

maḻamugil mayaṅṅi malarmiḻi tiḽaṅṅi
śyāmavānaṁ nokkinilkkuṁ
tāmare nī teḍuvadet sūryamukhaṁ
tāmare nī teḍuvadet sūryamukhaṁ...
iṇattāramurummi virimāṟilŏduṅṅi
mūganāy ñān deḍiyĕttuṁ
kādare nin ārdramānasadīraṁ

idaḽugaḽuṇaruṁ parimaḽamuyaruṁ rathavīthigaḽil nāḽĕ
terin munnil varuṁ karadārugaḽ serkkuṁ munnilavaḽ
mārikkāṟaṇiyuṁ tiramālagaḽ maunaṁ vīṇaḍiyuṁ
tāmare nī teḍuvadet sūryamukhaṁ...
iṇattāramurummi virimāṟilŏduṅṅi.....

kuḽirmaḻayŏḻiññu tĕḽimānaṁ pularnnū
hṛdayavibañjiga śrudi nugarnnū....
nīlappŏygagaḽil niṟadālaṁ nāḽamuyarttumboḽ
nīyŏru tenkiṇṇaṁ mamadāhaṁ ninnil layikkunnu
kādare nin ārdramānasadīraṁ...

maḻamugil mayaṅṅi malarmiḻi tiḽaṅṅi
śyāmavānaṁ nokkinilkkuṁ
kādare nin ārdramānasadīraṁ
tāmare nī teḍuvadet sūryamukhaṁ

Lyrics search